Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punished

ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; ചേരാനെല്ലൂർ അപകടത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ​ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ​ഗവർണർ കത്തയച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പിഎസ്‍സിക്ക് എതിരേ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും. കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‍സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ചേരാനെല്ലൂർ വാഹനാപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും മരിച്ച ജയപാലകൃഷ്ണന്‍റെ ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

District News

പോ​ക്സോ കേ​സ് പ്ര​തി​യെ ശി​ക്ഷി​ച്ചു

ആ​ല​പ്പു​ഴ: കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തിയാ​കാ​ത്ത കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടുപോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ ആ​സാം സ്വ​ദേ​ശി മോ​ഹേ​ഷ് ടോ​സ(27)യ്ക്ക് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. റോ​യ് വ​ർ​ഗീ​സ് ആ​റു മാ​സം ത​ട​വും1000 രൂ​പ പി​ഴ​യും ശിക്ഷിച്ചു.​

അ​മ്പ​ല​പ്പു​ഴ എ​സ്ഐ നി​ധി​ൻ രാ​ജ്, എ​സ്ഐ അ​നീ​ഷ് കെ. ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ൽ അ​ന്വേഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി മു​ൻ​പാ​കെ ചാ​ർ​ജ് ഷീ​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം. ​എ​ച്ച്. അ​ബു ഹാ​ജ​രാ​യി.

Latest News

Corehub Up