x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​കം വാ​യി​ച്ച​പ്പോ​ള്‍ തെ​റ്റി; ഏഴാം ക്ലാസ് വിദ്യാർഥിനിയ്ക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ ശി​ക്ഷ

വെബ് ഡെസ്ക്
Published: September 13, 2026 12:40 AM IST | Updated: September 13, 2026 12:40 AM IST

ട്യൂ​ഷ​ന്‍ അ​ധ്യാ​പ​കന്‍റെ അ​ടി​യേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ലി​ലെ പാ​ടു​ക​ള്‍.

അ​ഞ്ച​ല്‍ : പു​സ്ത​കം വാ​യി​ച്ച​പ്പോ​ള്‍ തെ​റ്റി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​മാ​യ ശി​ക്ഷ. കു​ട്ടി​യു​ടെ ര​ണ്ട് കാ​ലി​ന്‍റെയും പി​ന്‍​ഭാ​ഗം ചൂ​ര​ല്‍ വ​ടി​കൊ​ണ്ടു അ​ടി​ച്ചു പൊ​ട്ടി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​യ​മ​ണ്‍ ക​രു​കോ​ണ്‍ ഇ​രു​വേ​ലി​ക്ക​ല്‍ റി​യാ​സ് - റെ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ റി​ക്‌​സ്വാ​ന​യ്ക്കാ​ണ് ചൂ​ര​ല്‍ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ​ത്. ക​രു​കോ​ണ്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ഫോ​ക്ക​സ് ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​ന്‍ പു​ഞ്ച​ക്കോ​ണം സ്വ​ദേ​ശി സൂ​ഫി​യ​നാ​ണ് അ​ടി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേ രം ട്യൂ​ഷ​ന്‍ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മാ​താ​വ് വി​വ​രം തി​ര​ക്കി​യ​പ്പോ​ള്‍ ഇ​നി ട്യൂ​ഷ​ന്‍ സെ​ന്‍ററി​ലേ​ക്ക് ഇ​ല്ലെ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യി ചോ​ദി​ച്ച​തോ​ടെ​യാ​ണ് മ​ര്‍​ദ​ന​വി​വ​രം കു​ട്ടി മാ​താ​വി​നോ​ടു വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ട​ന്‍ കു​ട്ടി​യെ അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശേ​ഷം അ​ഞ്ച​ല്‍ പൊലിസി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌ട് ഉ​ള്‍​പ്പെടെ ചു​മ​ത്തി സൂ​ഫി​യാ​നെ​തി​രെ പൊലിസ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കു​ട്ടി​യെ മ​ര്‍​ദി​ച്ച വി​വ​രം ചോ​ദി​ച്ച ര​ക്ഷി​താ​ക്ക​ളോ​ട് ഇ​നി​യും അ​ടി​ക്കു​മെ​ന്നും വേ​ണ​മെ​ങ്കി​ല്‍ പ​ഠി​ച്ചാ​ല്‍ മ​തി​യെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധ്യാ​പ​ക​ന്‍ ന​ല്‍​കി​യ​തെ​ന്നും നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും മു​മ്പ് മ​ര്‍​ദി​ച്ച​താ​യി മാ​താ​വ് വ്യ​ക്ത​മാ​ക്കി ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ഉ​ള്‍​പ്പ​ടെ പ​രാ​തി നാ​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ള്‍. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊലിസ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ പൊലിസി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Punished

Recent News

Corehub Up