നാദാപുരം: ബാലികയെ ശല്യം ചെയ്ത പ്രതിക്ക് മൂന്ന് വർഷവും ആറ് മാസവും കഠിന തടവും 7500 രൂപ പിഴയും ശിക്ഷ വിധിച്ചു. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബി(43) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 ഏപ്രിൽ 22ന് വാഹനത്തിൽ വച്ച് ശല്യം ചെയ്യാൻ ശ്രമിക്കുകയും പിന്നീട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് പരാതിക്കാരി തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി. കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എം.പി. വിഷ്ണു, എ. അൻവർ ഷാ, എഎസ്ഐ വി.കെ. സീമ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.