പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ മെമ്പേഴ്സ് മീറ്റ് 2026,
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ മെമ്പേഴ്സ് മീറ്റ് 2026, "പ്രൈഡ് ഓണം പ്രൗഡ് ഓണം' എന്ന പേരില്‍ വിപുലമായ ഓണാഘോഷങ്ങളോടെ കോഴിക്കോട് സംഘടിപ്പിച്ചു. രണ്ട് ലക്ഷത്തിനടുത്ത് മെംബര്‍മാരുമായി കേരളത്തിനകത്തും പുറത്തും 45-ലധികം ശാഖകളുള്ള പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാലും സജീവ പങ്കാളിത്തത്താലും ശ്രദ്ധേയമായി. സൊസൈറ്റി സിഇഒ സി. ശൈലേഷ് നായര്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ചെയര്മാന് ഡോ. എന്‍. സായ്റാം ഉദ്ഘാടനം ചെയ്തു. ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പൗസന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എം. സുകുമാരന്‍, സൊസൈറ്റി സ്റ്റേറ്റ് അഡ്വൈസര്‍ സത്യേഷ്, സൊസൈറ്റി ഡയറക്ടര്‍മാരായ ലാലി ജോസഫ്, ഗിരിദാസന്, അജിത്കുമാര്‍, ആര്. രാജേന്ദ്രന്, സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍മാരായ ജോസഫ് ദിനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News 'Pride Onam Proud Onam