ഓണസദ്യ ഒരുക്കുന്ന ബത്തേരി ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനകാര്‍.
സുല്‍ത്താന്‍ ബത്തേരി: അത്തം പിറന്നോടെ ഹോട്ടലുകളും കാറ്റിംഗ് യൂണിറ്റുകളും ഓണസദ്യ തിരക്കില്‍. കാറ്ററിംഗ് യൂണിറ്റുകളിലും ഹോട്ടലുകളിലും രാവിലെ 10ന് ഓണസദ്യ പാര്‍സല്‍ സര്‍വീസ് ആരംഭിക്കും.
ഹോട്ടലുകളില്‍ ഉച്ചയ്ക്ക് 12 ഓടെ സദ്യ വിളമ്പാന്‍ തുടങ്ങും. പുലര്‍ച്ചെ നാലിന് ഒരുക്കം തുടങ്ങിയാലേ രാവിലെ 10 ആകുമ്പോഴെക്കും പാര്‍സലായി സദ്യ ആവശ്യക്കാര്‍ക്ക് നല്കാന് കഴിയൂവെന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഓണസദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പറയുന്നു.
ഹോട്ടലില്‍ എത്തി സദ്യയുണ്ണുന്നതിലും ആളുകള്‍ക്ക് താത്പര്യം പ്രത്യേക ഓണ വൈബുള്ള സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു കഴിക്കാനാണ്. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിലാണ് ലഭ്യമാക്കുന്നത്. ഒരാള്‍ക്കുള്ള ഓണസദ്യക്ക് 250 മുതല്‍ 600 വരെ രൂപയാണ് വില. വിഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയും വര്‍ധിക്കും. തിരുവോണദിവസം നിരക്ക് ഇപ്പോഴുള്ളതിലും കൂടുതലാകും. ഓണസദ്യയില്‍ ഒഴിച്ചുകൂടാത്തതാണ് തൂശനില. ഒരു തൂശനിലയ്ക്ക് രണ്ടര രൂപയാണ് വില.
Tags : Nattuvishesham District News Hotels catering units Onam celebrations