Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels

Wayanad

ഹോ​ട്ട​ലു​ക​ളും കാ​റ്ററിം​ഗ് യൂ​ണി​റ്റു​ക​ളും ഓ​ണ​സ​ദ്യ തി​ര​ക്കി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​ത്തം പി​റ​ന്നോ​ടെ ഹോ​ട്ട​ലു​ക​ളും കാ​റ്റിം​ഗ് യൂ​ണി​റ്റു​ക​ളും ഓ​ണ​സ​ദ്യ തി​ര​ക്കി​ല്‍. കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും രാ​വി​ലെ 10ന് ​ഓ​ണ​സ​ദ്യ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.

ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ​ദ്യ വി​ള​മ്പാ​ന്‍ തു​ട​ങ്ങും. പു​ല​ര്‍​ച്ചെ നാ​ലി​ന് ഒ​രു​ക്കം തു​ട​ങ്ങി​യാ​ലേ രാ​വി​ലെ 10 ആ​കു​മ്പോ​ഴെ​ക്കും പാ​ര്‍​സ​ലാ​യി സ​ദ്യ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ഓ​ണ​സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

ഹോ​ട്ട​ലി​ല്‍ എ​ത്തി സ​ദ്യ​യു​ണ്ണു​ന്ന​തി​ലും ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യം പ്ര​ത്യേ​ക ഓ​ണ വൈ​ബു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു ക​ഴി​ക്കാ​നാ​ണ്. പാ​ര്‍​സ​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഓ​രോ വി​ഭ​വ​വും പ്ര​ത്യേ​കം പാ​ത്ര​ങ്ങ​ളി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​രാ​ള്‍​ക്കു​ള്ള ഓ​ണ​സ​ദ്യ​ക്ക് 250 മു​ത​ല്‍ 600 വ​രെ രൂ​പ​യാ​ണ് വി​ല. വി​ഭ​വ​ങ്ങ​ള്‍ കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല​യും വ​ര്‍​ധി​ക്കും. തി​രു​വോ​ണ​ദി​വ​സം നി​ര​ക്ക് ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ലാ​കും. ഓ​ണ​സ​ദ്യ​യി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​ത്ത​താ​ണ് തൂ​ശ​നി​ല. ഒ​രു തൂ​ശ​നി​ല​യ്ക്ക് ര​ണ്ട​ര രൂ​പ​യാ​ണ് വി​ല.

Kerala

ഹോ​ട്ട​ലു​ക​ള്‍​ക്ക് ഷ​ട്ട​ര്‍ വീ​ഴു​ന്നു; പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച

കോ​ട്ട​യം: രാ​ജ്യ​ത്തെ നി​ശ്ച​ല​മാ​ക്കു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ള്ള പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​കു​തി​യി​ലേ​റെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​കു​തി​യി​ലേ​റെ ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​ന്ന നി​ല​യി​ലാ​ണെ​ന്ന് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നു ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍​ക്ക് ഷ​ട്ട​ര്‍ വീ​ണ​ത്.

പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച് നാ​ല് ദി​വ​സ​മാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല. നാ​ല് ദി​വ​സം മു​ന്‍​പാ​ണ് സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി തു​ട​ങ്ങി​യ​ത്. എ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ച​ര്‍​ച്ച​യ്ക്കു വി​ളി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​തി​യാ​യ ക​രു​ത​ല്‍ ശേ​ഖ​രം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു പി​ന്ന​ലെ​ന്നാ​ണ് സൂ​ച​ന. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച ആ​യ​പ്പോ​ഴേ​ക്കും പാ​ച​ക​വാ​ത​ക​ത്തി​നും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും രാ​ജ്യ​ത്താ​ക​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍​നി​ന്നു പാ​ച​ക​വാ​ത​ക വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് നി​ല​വി​ല്‍ പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. സാ​മ്പ​ത്തി​ക​മാ​യി കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​യും ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല അ​വ​സ​ര​മാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

പൊ​തു​മേ​ഖ​ല​യി​ലെ സി​ലി​ണ്ട​ര്‍ വി​ത​ര​ണം നി​ലച്ച​പ്പോ​ഴും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള ക​മ്പ​നി​ക​ള്‍ കൊ​ള്ള​ലാ​ഭ​ത്തി​ന് വാ​ണി​ജ്യ​സി​ലി​ണ്ട​ര്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​ര​ട്ടി​യി​ലേ​റെ വി​ല ഈ​ടാ​ക്കി​യാ​ണ് വ​റു​തി​യു​ടെ നാ​ളു​ക​ളി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 17 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 1550 രൂ​പ​യാ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ​ദി​വ​സം 2000 രൂ​പ​യ്ക്കും പി​ന്നീ​ട് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ 2650 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​ദാ​നി​യ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​മേ​ഖ​ല പെ​ട്രോ​ളി​യം, പാ​ച​ക​വാ​ത​ക രം​ഗ​ത്തും പി​ടി​മു​റു​ക്കി​യ​താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം: കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ക്കു​ന്നു

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബ​ദ​ല്‍ മാ​ര്‍​ഗം ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ട്ടും എ​ത്ര​ ദി​വ​സം വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നോ, മു​ട​ങ്ങി​യാ​ല്‍ പ​ക​രം പോം​വ​ഴി എ​ന്താ​ണെ​ന്ന് തു​ട​ങ്ങി യാ​തൊ​രു ഔ​ദ്യോ​ഗി​ക നി​ര്‍​ദേ​ശ​വും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ബേ​ക്ക​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.

സ​മ​യം കു​റ​ച്ചു; ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും അ​വ​താ​ള​ത്തി​ല്‍

ന​ഗ​ര​ങ്ങ​ളി​ലെ പ​കു​തി​യോ​ളം ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും വി​റ​ക് അ​ടു​പ്പി​ല്ല. ഗ്യാ​സി​ലാ​ണ് പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍ വ​ലി​യ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റു​ക​ളി​ലേ​ക്കും ഇ​ല​ക്ട്രി​ക് ഓ​വ​നു​ക​ളി​ലേ​ക്കും മാ​റാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്രാ​യോ​ഗി​ക​മാ​കു​ന്ന​ത്. അ​തി​നി​ടെ ന​ഗ​ര​ത്തി​ലെ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം സ​മ​യം കു​റ​ച്ചു.

കൂ​ടു​ത​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന വി​ഭ​വ​ങ്ങ​ളും മെ​നു​വി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ലെ മെ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി. കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള ക​രാ​റു​ക​ള്‍​ക്ക് പു​റ​മേ​യു​ള്ള​വ ഒ​ഴി​വാ​ക്കി തു​ട​ങ്ങി. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യേ​തോ​ടെ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യ​ലാ​ണ്.

വി​ല വ​ര്‍​ധി​ച്ചേ​ക്കും

പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഹോ​ട്ട​ല്‍ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി പ​ച്ച​ക്ക​റി, മാം​സ വ്യാ​പാ​ര രം​ഗ​ത്തേ​ക്കും പ​ട​രും. ചെ​റു​കി​ട ബേ​ക്ക​റി​ക​ളും​അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പാ​ച​ക​വാ​ത​ക​ക്ഷാ​മം​മൂ​ലം ഇ​വ​ര്‍ ഉ​ല്‍​പ്പാ​ദ​നം കു​റ​ച്ചു. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

വി​ല കൂ​ട്ടി ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​പ്പ​ന

ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും ക​രി​ഞ്ച​ന്ത​യി​ല്‍ സു​ല​ഭ​മാ​ണ്. ഇ​ര​ട്ടി​യോ​ളം വി​ല ന​ല്‍​കേ​ണ്ടി​വ​രു​ന്ന​താ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ സി​ലി​ണ്ട​റു​ക​ള്‍ (അഞ്ച് കി​ലോ) ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​രി​ഞ്ച​ന്ത​യി​ല്‍​നി​ന്ന് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്.

National

വാ​ണി​ജ്യ എ​ൽ​പി​ജി വി​ല കൂ​ട്ടി; സി​ലി​ണ്ട​റി​ന് കൂ​ടി​യ​ത് 49 രൂ​പ

കൊ​ച്ചി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. 19 കി​ലോ​ഗ്രാം വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 49 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ പ​ഴ​യ വി​ല​യാ​യ 1698 രൂ​പ​യി​ൽ നി​ന്ന് 1747 രൂ​പ​യാ​യി ഉ​യ​ർ​ന്നു.

ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്റു​ക​ൾ, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, ചെ​റി​യ ഭ​ക്ഷ്യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ മേ​ഖ​ല​ക​ളെ ഈ ​വി​ല വ​ർ​ധ​ന നേ​രി​ട്ട് ബാ​ധി​ക്കും. നേ​ര​ത്തെ ത​ന്നെ ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു​ക​ൾ നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റും.

അ​തേ​സ​മ​യം, വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 14.2 കി​ലോ​ഗ്രാം ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്റെ വി​ല​യി​ൽ നി​ല​വി​ൽ മാ​റ്റ​മി​ല്ല. സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ഈ ​തീ​രു​മാ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​ല​വ്, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വാ​ണി​ജ്യ എ​ൽ​പി​ജി വി​ല​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​ഷ്‌​ക​ര​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ വ​ർ​ധ​ന​യും കു​റ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വി​ല വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ല കൂ​ടാ​നും, അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തേ​സ​മ​യം, ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ ഇ​ള​വ് തു​ട​ർ​ന്നാ​ൽ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​കും.

Kerala

വ​ര്‍​ക്ക​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വ​ര്‍​ക്ക​ല ടൗ​ണി​ലെ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ല​സ് ഹോ​ട്ട​ൽ, ന​ട​യ​റ ജം​ഗ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

നാ​ലോ​ളം ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ഹോ​ട്ട​ലു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ച​ത്.

ഒ​രു​ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ക്കൂ​സി​ൽ സൂ​ക്ഷി​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​കം ചെ​യ്യാ​നു​ള്ള ചി​ക്ക​ൻ ക​ഴു​കു​ന്ന​ത് ക്ലോ​സ​റ്റി​ന് മു​ക​ളി​ൽ വ​ച്ചാ​യി​രു​ന്നു. പ​ന്ത​ളം ക​ട​യ്ക്കാ​ട്ടാ​ണ് സം​ഭ​വം. ഹോ​ട്ട​ലും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു.

കെ​ട്ടി​ടം ഉ​ട​മ​ക​ളു​ടെ ബി​നാ​മി​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നാ​ണ് വി​വ​രം. ഒ​ന്ന​ര ആ​ഴ്‌​ച മു​ൻ​പ് ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up