x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി

വെബ് ഡെസ്ക്
Published: August 22, 2026 04:48 AM IST | Updated: August 22, 2026 04:48 AM IST

ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര.

മാ​ന​ന്ത​വാ​ടി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മു​ൾ​പ്പ​ടെ 120 പേ​രാ​ണ് തി​രു​വാ​തി​ര​ക്ക​ളി​യി​ൽ അ​ണി​നി​ര​ന്ന​ത്. "ഓ​ർ​ത്തോ​ണം, ഒ​ന്നി​ച്ചോ​ണം, ത​ക​ർ​ത്തോ​ണം' എ​ന്ന പേ​രി​ലാ​ണ് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​നം കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ പ​ങ്ക​ടു​പ്പി​ച്ചു​കൊ​ണ്ട് തി​രു​വാ​തി​ര​ക്ക​ളി വി​ജ​യ​ക​ര​മാ​യി അ​ര​ങ്ങേ​റ്റാ​ൻ സാ​ധി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​മ്മ​മാ​രും ഒ​ന്നി​ച്ച് കൈ​കോ​ർ​ത്ത ഈ ​മെ​ഗാ തി​രു​വാ​തി​ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. നാ​ട​ൻ ത​നി​മ​യോ​ടും ആ​വേ​ശ​ത്തോ​ടും കൂ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും വി​വി​ധ ഓ​ണ​ക്ക​ളി​ക​ളും അ​ര​ങ്ങേ​റി.

Tags : Nattuvishesham District News mega Thiruvathira St. Thomas UP S

Recent News

Corehub Up