കുടുംബശ്രീ ജില്ലാതല ഓണംവിപണനമേള വടക്കഞ്ചേരിയിൽ പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: കുടുംബശ്രീയുടെ ജില്ലാതല ഓണം വിപണനമേള വടക്കഞ്ചേരിയിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് മൈതാനിയിലാണ് പ്രദർശന- വിപണനമേള ഒരുക്കിയിട്ടുള്ളത്. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, ഐ. ഷംസുദ്ദീൻ, ശ്രീനാഥ് വെട്ടത്ത്, സി. കണ്ണൻ, സി.ആർ. രൂപ, കവിതാറാം, ഉമ്മർ ഫാറൂഖ്, എസ് അനുരാധ, രമ ജയൻ പ്രസംഗിച്ചു.
ടൗണിൽ നടന്ന റാലിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
മേളയുടെ ഭാഗമായി എല്ലാദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും. കൈത്തറി, കരകൗശല വസ്തുക്കൾ, നിത്യോപയോഗ വസ്തുക്കൾ, കുടുംബശ്രീ യൂണിറ്റുകളുടെ നാടൻ പച്ചക്കറികൾ, ചെടികൾ, മൺപാത്രങ്ങൾ തുടങ്ങിയവയും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും മേളയിലുണ്ടാകും. രുചികരമായ ഭക്ഷണവുമായി ഫുഡ് കോർട്ടുകളും തയാറായിട്ടുണ്ട്. രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. 25 ന് സമാപിക്കും.
Tags : NattuVishesham DistrictNews