x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ചി​യി​ൽ ത​ക​ർ​ന്ന ക​സേ​ര​ക​ളും കാ​ടു​ക​യ​റി​യ പൂ​ന്തോ​ട്ട​വും

വെബ് ഡെസ്ക്
Published: August 22, 2026 05:27 AM IST | Updated: August 22, 2026 05:27 AM IST

പീച്ചി ഡാമിലെ തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവും.

പീച്ചി: ​ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് പീ​ച്ചി​ഡാ​മി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ത​ക​ർ​ന്ന ക​സേ​ര​ക​ളും കാ​ടു​ക​യ​റി​യ പൂ​ന്തോ​ട്ട​വു​മാ​ണ്. 2024ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചു​റ്റു​മ​തി​ൽ ഇ​ന്നും പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. അ​ന്ന് പീ​ച്ചി​ഡാം ഷ​ട്ട​റു​ക​ൾ 72 ഇ​ഞ്ച് ഉ​യ​ർ​ത്തി​യ​തോ​ടെ പൂ​ന്തോ​ട്ട​വും പ​രി​സ​ര​വും വെ​ള്ളം ക​യ​റി മു​ങ്ങി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​വ പു​ന​ർ​നി​ർ​മി​ക്കാ​നോ പൂ​ന്തോ​ട്ട​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ന​ട​പ്പാ​ത​ക​ൾ പോ​ലും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്.

ഇ​ന്നു​മു​ത​ൽ പീ​ച്ചി​യി​ൽ ഒ​ണാ​ര​വം എ​ന്ന പേ​രി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ ഡാ​മും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​തെ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നി​രാ​ഹാ​ര സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പീ​ച്ചി​യെ ഒ​രു ടൂ​റി​സ്റ്റ് ഹ​ബ്ബാ​ക്കു​മെ​ന്ന് നി​ല​വി​ലെ സ്ഥ​ലം എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ കെ. ​രാ​ജ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ര​വ​ധി വ​ിക​സ​ന സാ​ധ്യ​ത​ക​ളു​ള്ള പീ​ച്ചി​ഡാ​മി​നെ അ​വ​ഗ​ണി​ക്കു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പീ​ച്ചി​യു​ടെ വി​ക​സ​നം നാ​ടി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistricteNews

Recent News

Corehub Up