അമല മെഡിക്കൽ കോളജ് എഎംഎഫ്എസിസിയും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുകുദിനാചരണ പരിപാടികളുടെ ഉ
തൃശൂർ: അമല മെഡിക്കൽ കോളജ് എഎംഎഫ്എസിസിയും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണപരിപാടികളുടെ ഉദ്ഘാടനം ചിറ്റിലപ്പിള്ളി വി.വി. സ്കൂളിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സി.ജെ. സിജി, കമ്യൂണിറ്റി വിഭാഗം എന്റമോളജിസ്റ്റ് മുഹമദ് റാഫി, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews