കൊടുങ്ങല്ലൂർ മണ്ഡലത്തിൽ യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ നടത്തുന്ന "തകൃതോണം' ഫെസ്റ്റിവൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്
കൊടുങ്ങല്ലൂർ: ലഹരി ഉപയോഗത്തിന്റെ കരാള ഹസ്തങ്ങളിൽനിന്ന് ഉയർത്തെഴുന്നേൽക്കാൻ ഇത്തവണത്തെ ഓണം തൂഫാൻ ഓണമായി ആഘോഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊടുങ്ങല്ലൂരിൽ തകൃതോണം ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു.
സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. മോഹനൻരാജ, ഡോ. സി. മുഹമ്മദ് അഷ്റഫ്, ഡോ. എ.കെ. അബ്ദുൾ ലത്തീഫ്, മാംസൺ ഹൈദ്രോസ്, ഹംസ കൊണ്ടാംമ്പുള്ളി, ബക്കർ മേത്തല, ടി.കെ. ഗംഗാധരൻ, കവി സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.
ഓണാഘോഷത്തിന് മുമ്പായി ചന്തപ്പുരയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ അണിനിരന്ന ഘോഷയാത്ര നടന്നു. നാടു നഗരവും ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ, പുലിക്കളി, കുതിര, ഒട്ടകം, മാവേലി, ഫ്ലോട്ടുകൾ, ശിങ്കാളി മേളം എന്നിവയും സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, എസ്പിസി, എൻഎസ്എസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവരും അണിനിരന്നു.
മന്ത്രി ഒ.ജെ. ജനീഷ്, നഗരസഭ ചെയർപേഴ്സൺ, ഹണി പീതാംബരൻ, ടി.എം. നാസർ തുടങ്ങി നിരവധിപേർ അണിനിരന്നു. രാത്രി വിവിധ സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായി.
Tags : NattuVishesham DistricteNews