സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 100 വൃക്കരോ ഗികള്‍ക്ക് 400 ഡയാലിസിസ് കിറ്റ് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൃ ദയ പാലിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ നിര്‍വഹിക്ക
ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ കഴിയുംവിധം സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച സ്നേഹതീരം ചാരിറ്റബിള്‍ സൊ സൈറ്റി വൃക്കരോഗികള്‍ക്കായി പുതിയൊരു സേവനപാത കൂടി ആരംഭിച്ചു. പ്രിയ ഹാളില്‍ വച്ച് സൊസൈറ്റിയുടെ വാര്‍ഷി കത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഹൃദയ പാലിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ 100 വൃക്ക രോഗികള്‍ക്കായി 400 ഡയാലിസിസ് കിറ്റ് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്് പി.എല്‍. ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാല ക്കുടയിലേയും പരിസരപ്രദേശങ്ങളിലുമുള്ള രോഗികള്‍ക്കു വേണ്ടി 40 ലക്ഷം രൂപയുടെ സഹായം നല്‍കിയതായി യോഗത്തില്‍ അറിയിച്ചു.
സെന്റ്് വിന്‍സെന്റ്് ഡയബറ്റീസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു കാച്ചപ്പിളളി, സി.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡോണി പോള്‍ സ്വാഗതവും ട്രഷറര്‍ മാത്യു ജോര്‍ജ് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistricteNews