വാടാനപ്പിള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുനാളിന് കുറുമാൽ സെന്റ് ജോർജ് ദേവാലയ വികാരി ഫാ.ഡോ. സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത്
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത ഊട്ടുതിരുനാളിന് കൊടിയേറി. ഇടവകാംഗവും കുറുമാൽ സെന്റ് ജോർജ് ദേവാലയ വികാരിയുമായ ഫാ.ഡോ. സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത് കൊടിയേറ്റം നിർവഹിച്ചു.
ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടന്നു. 29, 30 തിയതികളിലാണ് തിരുനാൾ. 29 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും.
ട്രസ്റ്റിമാരായ പി.ടി.ജെ.ഫ്രാൻസിസ്, പി.ഡി. ജോസഫ്, കെ.എ. ഫ്രഡ്ഡി, ജനറൽ കൺവീനർ സി.എ. സോളമൻ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Tags : NattuVishesham DistricteNews