ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓണച്ചന്തയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സമീപം.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് നടത്തുന്ന ഓണച്ചന്ത ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ് ഘാടനം ചെയ്തു. നഗരസഭ ചെയര്‍ മാന്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദ്ദീന്‍, കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, സിഎംപി ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പി.ബി. മനോജ്കുമാര്‍, ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ്, സപ്ലൈകോ അസി. മാനേജര്‍ ലീജ ആര്. പിള്ള, താലൂക്ക് സപ്ലൈ ഓഫീസര്‍ ബെറ്റ്സി പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews