കാതിക്കുടം യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
കാടുകുറ്റി: കാതിക്കുടം യുപി സ്കൂൾ ശതാബ്ദിയുടെ നിറവിൽ. നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നീറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പ്രവീൺ വെങ്കിട്ടരമണൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് അധ്യക്ഷനായി. സ്കൂൾ മാനേജർ ബ്രിഗേഡിയർ നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലിജി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.ആർ. ഡേവിസ്, പി.എൽ. ജോയ്, ബിജു പ്ലാശേരി, ജിറ്റി ജിഷോ, നീറ്റ ജലാറ്റിൻ ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക യു.എസ്. മായ, ഡോ. പി. വിജയൻ, ജയശ്രീ ശശി, പി.സി. ജിനേഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews