x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ്ക്ക​ൾ നി​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ്

വെബ് ഡെസ്ക്
Published: August 22, 2026 05:14 AM IST | Updated: August 22, 2026 05:14 AM IST

മെഡിക്കൽ കോളജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു​മു​ന്നി​ൽ തെ​രു​വു​നാ​യ്ക്ക​ൾ.

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. ആ​ശു​പ​ത്രി പ​രി​സ​ര​ത്തും കാ​ന്പ​സി​ലും നൂ​റു​ക​ണ​ക്കി​നു നാ​യ്ക്ക​ളാ​ണു വി​ഹ​രി​ക്കു​ന്ന​ത്. രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ കു​ര​ച്ചെ​ത്തു​ന്ന​തി​നാ​ൽ ഇ​വ​രും ഭീ​തി​യി​ലാ​ണ്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു ക​ടി​യേ​റ്റു. ഡോ​ക്ട​ർ​മാ​രും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു മു​ന്നി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ ഷോ​പ്പ്, ഒ​പി കൗ​ണ്ട​ർ, ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഷോ​പ്പ് കൗ​ണ്ട​ർ, പേ​വാ​ർ​ഡു​ക​ൾ, എ​ച്ച്ഡി​സി ലാ​ബു​ക​ൾ, കാ​ന്‍റീ​ൻ എ​ന്നി​വ​യ്ക്കു സ​മീ​പം നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്നു. നാ​യ്ക്ക​ളെ ഭ​യ​ന്ന് ആ​ശു​പ​ത്രി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ വ​ടി കൈ​യി​ൽ ക​രു​താ​റു​ണ്ട്. ശ്ര​ദ്ധ​തെ​റ്റി​യാ​ൽ ഇ​വ വാ​ർ​ഡു​ക​ളി​ലേ​ക്കും ക​ട​ക്കും.

കോ​ള​ജ് കാ​ന്പ​സി​ലെ വി​വി​ധ ഹോ​സ്റ്റ​ലു​ക​ൾ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​യ്ക്ക​ൾ പെ​രു​കി. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രും നാ​യ്ക്ക​ൾ കു​തി​ച്ചെ​ത്തു​ന്ന​തോ​ടെ ഭ​യ​ന്ന് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു.

നാ​യ്ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, അ​വ​ണൂ​ർ-​മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ പ​രി​ധി​യി​ലാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ്. സ്കൂ​ൾ, കോ​ള​ജ്, ആ​ശു​പ​ത്രി​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ൾ താ​വ​ള​മാ​ക്കി​യ നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് ഇ​വി​ടെ​ത്ത​ന്നെ തു​റ​ന്നു​വി​ടു​ന്ന​താ​ണു പ്ര​ശ്ന​മെ​ന്നു പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up