ചടയമംഗലം എസ്ഐ എഫ്ആര് മനോജിനെ ഇളമാട് മദര് തെരേസ സ്നേഹസ്പര്ശം ഹെല്ത്ത് ആന്ഡ് പാലിയേറ്റീവ് കെയര് സെക്രട്ടറി അന്സാര് റഹിം ആദരിക്കുന്നു.
ചടയമംഗലം: ജീവനൊടുക്കാന് ശ്രമിച്ച പ്ലസ്ടു വിദ്യാര്ഥിനിയെ സിപിആര് നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്ത്തിയ ചടയമംഗലം എസ്ഐഎഫ്ആര് മനോജിനെയും ഹോം ഗാര്ഡ് പി ജ്യോതിയെയും ആദരിച്ചു.
ഇളമാട് മദര് തെരേസ സ്നേഹസ്പര്ശം ഹെല്ത്ത് ആന്ഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരവ് സ്റ്റേഷനില് എത്തി പാലിയേറ്റീവ് സെക്രട്ടറി അന്സാര് റഹിം നല്കി. പാലിയേറ്റീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ എല്.ബി. വിമലാദേവി, സോജു, വൈശാഖ്, അല്ത്താഫ് എന്നിവരും സന്നിഹിതരായിരുന്നു.