രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന പുഷ്പാര്‍ച്ചന.
കൊല്ലം: 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കുവാന്‍ സ്വപ്നം കണ്ട ഭരണാധികാരിയായിരുന്നു രാജീവ്ഗാന്ധിയെന്നും 18-ാം വയസില്‍ വോട്ടവകാശം നല്‍കിയതിലൂടെ യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നത് അദ്ദേഹത്തിന് പുതിയ കാഴ്ചപ്പാടുകളോടുള്ള സമീപനമായിരുന്നെന്നും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിന ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ജി.ജയപ്രകാശ്, ഡി ഗീതാകൃഷ്ണന്‍, വിഷ്ണുസുനില്‍ പന്തളം, മേച്ചേഴത്ത് ഗിരീഷ്, ബി.ശങ്കരനാരായണപിള്ള, വി.എസ്. ജോണ്സണ്, സജീവ് പരിശവിള, എ.ഹബീബ്സേട്ട്, എം.സുജയ്, പാലത്തറ രാജീവ്, എം.മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Rajiv Gandhi 21st century