x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് മെ​ട്രോ പി​ല്ല​റി​ൽ ഇ​ടി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 03:28 AM IST | Updated: August 22, 2026 03:28 AM IST

പ​ത്ത​ടി​പ്പാ​ല​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സ്.

ക​ള​മ​ശേ​രി: ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ല​ത്ത് സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മെ​ട്രോ പി​ല്ല​റി​ലും സു​ര​ക്ഷാ​വേ​ലി​യി​ലും ഇ​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് പ​ത്ത​ടി​പ്പാ​ലം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​റി​ലും സ​മീ​പ​ത്തെ സു​ര​ക്ഷാ​വേ​ലി​യി​ലും ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് വ​ട്ടം​ക​റ​ങ്ങി റോ​ഡി​ൽ നി​ന്നു. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി പി.​വി അ​മ്ന (20), വൈ​പ്പി​ൻ സ്വ​ദേ​ശി കെ.​എ​സ്. രാ​ഘു​ൽ (24), ന​മ്മ​ദ് ആ​ലം (55), തു​രു​ത്തി പ്പു​റം സ്വ​ദേ​ശി ഷ​ഫീ​ക്ക് (44), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ര​ജ​നി അ​ജ​യ​കു​മാ​ർ (49) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മെ​ട്രോ പി​ല്ല​റി​ന് സ​മീ​പ​ത്തെ ഇ​രു​മ്പ് സു​ര​ക്ഷാ​വേ​ലി എ​തി​ർ​വ​ശ​ത്തേ​ക്ക് ത​ള്ളി​പ്പോ​യി.

ഈ ​വേ​ലി​യി​ൽ ഇ​ടി​ച്ച് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബ​സ് മെ​ട്രോ പി​ല്ല​റി​ൽ ഇ​ടി​ച്ച് അ​വി​ടെ ത​ന്നെ നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up