x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ പേ​രു​മാ​റ്റം പാ​ളി!

വെബ് ഡെസ്ക്
Published: August 22, 2026 03:26 AM IST | Updated: August 22, 2026 03:26 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​രു മാ​റ്റാ​നു​ള്ള ആ​ലോ​ച​ന സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പേ​രു​മാ​റ്റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ല. പ​ത്ര​വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ് താ​ൻ ഈ ​വി​വ​രം അ​റി​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കെ​എം​ആ​ർ​എ​ലി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ഖ്യാ​പ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി മെ​ട്രോ 'കേ​ര​ളം മെ​ട്രോ' റെ​യി​ൽ ലി​മി​റ്റ​ഡ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​ൻ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ശു​പാ​ർ​ശ സ​മ​ർ​പ്പി​ച്ചെ​ന്ന് കെ​എം​ആ​ർ​എ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള ന​ഗ​ര ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പേ​ര് മാ​റ്റ​മെ​ന്നാ​യി​രു​ന്നു കെ​എം​ആ​ർ​എ​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : NattuVishesham DistricteNews

Recent News

Corehub Up