x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ങ്ങ​നി​ലാ​വ് 2026: ഓ​ണ​പ്പൊ​ലി​മ​യി​ൽ ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ

വെബ് ഡെസ്ക്
Published: August 22, 2026 02:42 AM IST | Updated: August 22, 2026 02:42 AM IST

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം പി​ന്ന​ണി ഗാ​യ​ക​ൻ​ ക​ല്ല​റ ഗോ​പ​ൻ ഉദ്ഘാടനം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ‘ചി​ങ്ങ​നി​ലാ​വ് 2026’ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കേ​ര​ള​ത്തി​ന്റെ ത​ന​ത് സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ക​ലാ​രൂ​പ​ങ്ങ​ളും ഓ​ണ​ത്തി​ന്റെ കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ​ത്.

പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​ൻ ക​ല്ല​റ ഗോ​പ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ. ​ഡോ. തോ​മ​സ് ചാ​ത്തം പ​റ​മ്പി​ൽ സി.​എം.​ഐ. അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​സി​റി​യ​ക് കാ​നാ​യി സി.​എം.​ഐ., സ്കൂ​ൾ ബ​ർ​സ​ർ റ​വ.​റോ​ബി​ൻ പ​തി​നാ​റി​ൽ ചി​റ സി ​എം ഐ ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്രീ​മ​തി ജ​യ ജേ​ക്ക​ബ് കോ​ശി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ആ​ൻ​സ മ​റി​യം​സാ​ജു സ്വാ​ഗ​ത​വും എ​വി​ൻ ആ​ന​ന്ദ് ജോ​ൺ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ​ക്കും ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും വേ​ദി​യൊ​രു​ക്കി​യ ‘ചി​ങ്ങ​നി​ലാ​വ്’ ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളും ഓ​ണ​പ്പാ​ര​മ്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ത​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഒ​രു​മി​ച്ച് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത് പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടി.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ന് അ​ശ്വ​നി ആ​ർ നാ​യ​ർ, സു​പ്രി​യ എ​സ്. എ​സ്. എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​വും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ആ​ഘോ​ഷ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

Tags : Nattuvishesham District News Christ Nagar Central School

Recent News

Corehub Up