ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര സ്കൂട്ടറിന്റെ താക്കോൽദാനം പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കുന്നു.
കണ്ണൂർ: ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ പി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് 53 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 46 സ്കൂട്ടറുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്നത്. നാല് പേര്‍ക്ക് മറ്റു പദ്ധതി വഴി മുമ്പ് മുച്ചക്ര വാഹനം വിതരണം ചെയ്തിരുന്നു. ഇതില്‍ ആദ്യഘട്ടത്തില്‍ 25 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടം തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍ പദ്ധതി വഴി ബാക്കിയുള്ള അപേക്ഷകര്‍ക്കും മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും.
Tags : NattuVishesham DistricteNews