x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്ത​ണം: ടി.​ഒ. മോ​ഹ​ന​ൻ

വെബ് ഡെസ്ക്
Published: August 22, 2026 02:41 AM IST | Updated: August 22, 2026 02:41 AM IST

ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം വ്യാ​പാ​രി​ക​ൾ വാ​ഹ​നം ത​ട

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്ത​ണ​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും വ്യാ​പാ​രി​ക​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭേ​ദ​ഗ​തി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up