കർഷക കൂട്ടായ്മയിൽ മികച്ച കർഷകരെ നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ ആദരിക്കുന്നു.
ഇരിട്ടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. വെളിയിൽപ്പിള്ളിൽ റെജി തോമസിന്റെ ഭവനത്തിൽ നടന്ന കൂട്ടായ്മയിൽ കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടന്നു. ചടങ്ങിൽ 2026 ലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാൻ (കീഴ്പള്ളി), തോമസ് വട്ടംതൊട്ടിയിൽ (എടൂർ), സി.വി. സരസ്വതി എന്നിവരെ ആദരിച്ചു.
ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. കുര്യൻ മൈലാടിയിൽ, ബിനു വെട്ടിക്കാട്ടിൽ, റെജി തോമസ്, എൻ.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews