x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ്

വെബ് ഡെസ്ക്
Published: August 22, 2026 02:28 AM IST | Updated: August 22, 2026 02:28 AM IST

സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്ഡി വി​ളി​ച്ചുചേ​ർ​ത്ത ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽനി​ന്ന്.

ക​ണ്ണൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ത​ട​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി കൈ​കോ​ർ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി.​വി. മ​നോ​ജ്, സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് പ​രി​ധി​യി​ലെ വി​വി​ധ ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളു​ടെ രീ​തി​ക​ൾ അ​നു​ദി​നം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നു​മാ​ണ് യോ​ഗം പ്രാ​മു​ഖ്യം ന​ൽ​കി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ അ​ക്കൗ​ണ്ടു​ക​ൾ, വ​ലി​യ തോ​തി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ, അ​സ്വാ​ഭാ​വി​ക പ​ണ​മി​ട​പാ​ടു​ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ത​ട്ടി​പ്പു​കാ​ർ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും. ഒ​രു സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ന്ന​യു​ട​ൻ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട പ​ണം വേ​ഗ​ത്തി​ൽ തി​രി​ച്ചു​പി​ടി​ക്കാ​നും പൊ​ലി​സും ബാ​ങ്കു​ക​ളും ത​മ്മി​ലു​ള്ള ത​ത്സ​മ​യ ഏ​കോ​പ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പ് രീ​തി​ക​ളെ​ക്കു​റി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ നി​ര​ന്ത​രം അ​പ്‌​ഡേ​റ്റ​ഡ് ആ​യി​രി​ക്ക​ണ​മെ​ന്നും, ഈ ​വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ച്ച് അ​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കാ​ൻ ബാ​ങ്കു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

 

 

Tags : NattuVishesham DistricteNews

Recent News

Corehub Up