ഉളിക്കൽ പഞ്ചായത്തിന്റെ കാർഷിക നഴ്സറിയിൽ നടന്ന ചെണ്ടുമല്ലി വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്യുന്നു.
ഉളിക്കൽ: സംസ്ഥാനത്തെ ഏക ഗ്രാമപഞ്ചായത്ത് കാർഷിക നഴ്സറിയായ ഉളിക്കൽ പഞ്ചായത്ത് നഴ്സറിയിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. വനിതാ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. നാലു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച നഴ്സറി പഞ്ചായത്ത് പദ്ധതി പ്രകാരമുള്ള ലക്ഷക്കണക്കിന് പച്ചക്കറി തൈകൾ അടക്കം ഉത്പാദിപ്പിക്കുന്നുണ്ട്.
ആറ് വനിതകൾക്ക് തൊഴിൽ നൽകുന്ന നഴ്സറിയുടെ ഉൾപ്പെടെ വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ച് സി. അച്യുത മേനോൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിംസി മരിയ, വനിതാ കർഷക കൂട്ടായ്മ സെക്രട്ടറി ബബിത എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews