x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ധാ​ര​ണ​ക്കാ​രെ ചെ​സ് ക​ളി​പ്പി​ച്ച് അ​സ​റ്റ് ക്ലബ്

വെബ് ഡെസ്ക്
Published: August 22, 2026 01:55 AM IST | Updated: August 22, 2026 01:55 AM IST

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്ത് തീ​ർ​ത്ത ഷെ​ഡി​ൽ അ​സ​റ്റ് ക്ല​ബ്ബിലെ അം​ഗ​ങ്ങ​ൾ ചെ​സ് ക​ളി​ക്കു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: തെ​രു​വോ​ര​ങ്ങ​ളി​ൽ തീ​ർ​ത്ത താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ൽ മാ​റിമാ​റി നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി ചെ​സ് ക​ളി​ച്ച് ഒ​രു ക്ല​ബ്. അ​സ​റ്റ് ചെ​സ് ക്ല​ബ് (ത​ല​യോ​ല​പ്പ​റ​മ്പ് അ​ക്കാ​ദ​മി ഓ​ഫ് ചെ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെയിനിംഗ്) എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക്ല​ബ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ത​ല​യോ​ല​പ്പ​റ​മ്പി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ക​വാ​ട​ത്തി​ന്‍റെ എ​തി​ർ​വ​ശ​ത്ത് തീ​ർ​ത്ത താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​ന്പ​തു വ​യ​സു​ള്ള ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി വി​പി​ന​വ് വി. ​ന​വീ​ൻ മു​ത​ൽ 82കാ​ര​നാ​യ ചെ​മ്പ് ഏ​നാ​ദി സ്വ​ദേ​ശി കെ. ​രാ​ഘ​വ​ന​ട​ക്കം കോ​ട്ട​യം എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 42 പേ​രാ​ണ് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ​ത്തി ക​രു​നീ​ക്കം ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ 8.30ന് ​ക​ളി ആ​രം​ഭി​ച്ച് രാ​ത്രി എ​ട്ടി​ന് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ, കൂ​ലി​പ്പ​ണി​ക്കാ​ർ, ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച​വ​ർ തു​ട​ങ്ങി ക്ല​ബ്ബിന്‍റെ ര​ക്ഷാ​ധി​കാ​രി​, റി​ട്ട. സ​ബ്ജ​ഡ്ജാ​യ ത​ര്യ​ൻ​ച്ച​ൻ സാ​ർ വ​രെ ക​ളി​ക്കാ​നെ​ത്തും.

സം​സ്ഥാ​ന ദേ​ശീ​യ​ത​ല ചെ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​സ​റ്റി​ലെ അം​ഗ​ങ്ങ​ൾ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക്ല​ബ് അം​ഗ​വും വ​നം വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഫി​ൽ​സ​ൺ ഫി​ലി​പ്പ് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ അ​ഖി​ലേ​ന്ത്യ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. തൃ​ശൂ​രി​ൽ സം​സ്ഥാ​നത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ൺ​റേ​റ്റ​ഡ് വി​ഭാ​ഗം ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​സ​റ്റി​ലെ കെ.​ജെ. ജീ​സ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ര​ണ്ട് ത​വ​ണ അ​ഖി​ല​കേ​ര​ള ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചും ക്ല​ബ് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

കൂ​ലി​പ്പ​ണി​ക്കാ​ര​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രെ ചെ​സ് ക​ളി​പ്പി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ ആ​രം​ഭി​ച്ച ക്ല​ബ് നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ഴും ല​ക്ഷ്യ​ത്തി​ൽനി​ന്ന് തെ​ല്ലി​ട മാ​റി​യി​ട്ടി​ല്ല.
കു​ട്ടി​ക​ളെ ചെ​സി​നോ​ട​ടു​പ്പി​ക്കാ​ൻ സ്‌​കൂ​ളു​ക​ളി​ൽ ചെ​സ് ബോ​ർ​ഡ് വാ​ങ്ങി ന​ൽ​കു​ക​യും ചെ​സ് അ​വ​ബോ​ധ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ലും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ശ്ര​ദ്ധ​ ചെ​ലു​ത്തു​ന്നു.

Tags : Nattuvishesham District News Asset Club chess

Recent News

Corehub Up