x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​​ഹ്റു ട്രോ​​ഫി​​ വള്ളംകളി ഇന്ന്

വെബ് ഡെസ്ക്
Published: August 22, 2026 01:44 AM IST | Updated: August 22, 2026 01:44 AM IST

നെ​​ഹ്റു​​ട്രോ​​ഫി​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന വെ​​ള്ളം​​കു​​ള​​ങ്ങ​​ര ചുണ്ടൻവ​​ള്ളം.

വെ​ള്ളം​കു​ള​ങ്ങ​ര​യെ ന​യി​ക്കാ​ൻ ഡോ. ​ടോ​ണി ജോ​സ​ഫ് ഇ​ടി​മ​ണ്ണി​ക്ക​ൽ

കോ​​ട്ട​​യം: 72-ാമ​​ത് നെ​​ഹ്റു ട്രോ​​ഫി​​യി​​ൽ മു​​ത്ത​​മി​​ടാ​​ൻ ഇ​​റ​​ങ്ങു​​ന്ന കൈ​​ന​​ക​​രി അ​​റു​​നൂ​​റ്റും​​പാ​​ടം എ​​സ്എ​​ച്ച് ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ വെ​​ള്ളം​​കു​​ള​​ങ്ങ​​ര​​യെ പ്ര​​മു​​ഖ വ്യാ​​പാ​​രി​​യും ഡോ​​ക്‌​​ട​​റു​​മാ​​യ ടോ​​ണി ജോ​​സ​​ഫ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ (ച​​ങ്ങ​​നാ​​ശേ​​രി) ന​​യി​​ക്കും. പ​​മ്പാ​​ന​​ദി​​യി​​ൽ ഒ​​രു മാ​​സ​​മാ​​യി ന​​ട​​ത്തി​​യ ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഫാ. ​​ബി​​നീ​​ഷ് ചാ​​ക്കോ കാ​​യി​​ത്ത​​റ നേ​​തൃ​​ത്വം വ​​ഹി​​ച്ചു. ഒ​​ന്നാം​​തു​​ഴ സോ​​ണി പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ലും ഒ​​ന്നാം പ​​ങ്കാ​​യം ഷി​​നു​​ക്കു​​ട്ട​​ൻ പ​​തി​​ശേ​​രി​​യു​​മാ​​ണ്.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​ഞ്ചു ത​​വ​​ണ നെ​​ഹ്റു ട്രോ​​ഫി ജ​​ല​​മേ​​ള​​യി​​ൽ ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം വ​​ഹി​​ച്ച സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ലി​​ന്‍റെ മ​​ക​​നാ​​ണ് ഡോ. ​​ടോ​​ണി ജോ​​സ​​ഫ്. ശ​​ക്ത​​മാ​​യ ടീ​​മാ​​ണ് അ​​റു​​നൂ​​റ്റും​​പാ​​ടം എ​​സ്എ​​ച്ച് ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന​​ത്. വി​​ദ​​ഗ്ധ​​രാ​​യ തു​​ഴ​​ച്ചി​​ൽ​​ക്കാ​​രു​​ടെ ക​​ഠി​​ന പ​​രി​​ശ്ര​​മ​​ത്തി​​ൽ ഇ​​ക്കു​​റി നെ​​ഹ്റു ട്രോ​​ഫി​​യി​​ൽ മു​​ത്ത​​മി​​ടാ​​നാ​​കു​​മെ​​ന്നു​​ള്ള പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഡോ. ​​ടോ​​ണി ജോ​​സ​​ഫ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ.

Tags : NattuVishesham DistricteNews

Recent News

Corehub Up