ജില്ലാതല ബഡ്സ് സ്കൂള്‍ ദിനാചരണവും ഓണാഘോഷവും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കടുത്തുരുത്തി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബഡ്സ് സ്കൂള്‍ ദിനാചരണവും ഓണാഘോഷവും നടത്തി. ഞീഴൂര്‍ പഞ്ചായത്ത് സഞ്ജീവനി ബഡ്സ് സ്കൂളില്‍ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ്, ജനപ്രതിനിധികളായ മിനി ടോമി, ശ്രീലേഖ മണിലാല്‍, ജയിംസ് തത്തകുളം, സജിമോള്‍ ജോസഫ്, സ്റ്റീഫന്‍ പെരുമ്പുഞ്ചയില്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജതീന് ജാദവേദന്‍, വിനോദ് വാട്ടവത്ത്, ലൈസാമ്മ തോമസ്, മിറേഷ് കുര്യന്, ജാന്‍സി ജോമോന്, എല്‍സി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News Buds School Celebrations