ലോഗോ
തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഓണം മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. ഇന്നും നാളെയും കേരളത്തിലെ എല്ലാ ജി-മാർട്ട് ഷോറൂമും രാത്രി 12 വരെ തുറന്നുപ്രവർത്തിക്കും. ഈ ഓണക്കാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
‘ലക്കാ ലക്കാ’ ഓഫറിലൂടെ 2027 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ എന്നിവ ലഭിക്കും.
‘അത്തം പത്തോണം ലാക്പതി’ ഓഫറിലൂടെ ഓഗസ്റ്റ് 10 മുതൽ 30 വരെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ കാഷ്പ്രൈസുമുണ്ട്. ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടുമുണ്ട്. ഒപ്പം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിതവായ്പയും ലഭ്യമാണ്.
തെരഞ്ഞെടുത്ത മോഡലുകളിൽ കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ, കുറഞ്ഞ തവണവ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, എക്സ്റ്റൻഡഡ് വാറൻറി സ്കീമുകൾ തുടങ്ങിയവയും ലഭ്യമാണ്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.