കരുവാരകുണ്ട് നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റ് നടത്തിയ രക്തദാന ക്യാന്പ്.
കരുവാരകുണ്ട്: നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റ് നിലന്പൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കോളജിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഒ. അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് കൗണ്‍സിലർ എ.പി. സജ്ന, പ്രോഗ്രാം ഓഫീസർ എം.കെ. ഹനീഫ, വോളണ്ടിയർ സെക്രട്ടറി ടി. റിസാൽ, എം. ഫാത്തിമ ഷഫ്ന തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Blood donation camp held