x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ​യ​റി​യാം; ഓ​ണ​ക്കാ​ല ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 21, 2026 03:16 AM IST | Updated: August 21, 2026 03:16 AM IST

ഓ​ണ​ക്കാ​ല പാ​ൽ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ എ​ത്തി​ച്ച പാ​ൽ സാ​മ്പി​ളു​ക​ൾ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് പ​രി​ശോ​ധി​ക്കു​ന്നു.

ക​ണ്ണൂ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ഗു​ണ​മേ​ന്‍​മാ നി​യ​ന്ത്ര​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ണ​ക്കാ​ല ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഗു​ണ​മേ​ന്മാ പ​രി​ശോ​ധ​നാ ലാ​ബ് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ര​ശ്മി, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ എ​ന്‍. ശ്രീ​കാ​ന്തി, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ട്വി​ങ്കി​ള്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 24 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ലാ​ബി​ല്‍ പാ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​ര​മു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് പാ​ല്‍ ഉ​പ​ഭോ​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന​തും ഗു​ണ​മേ​ന്മ കു​റ​ഞ്ഞ​തു​മാ​യ പാ​ലി​ന്‍റെ വി​പ​ണ​ന​വും ഉ​പ​ഭോ​ഗ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി കു​റ​ഞ്ഞ​ത് 200 മി​ല്ലി​ലി​റ്റ​ര്‍ പാ​ല്‍ സാ​മ്പി​ള്‍​കൊ​ണ്ടു​വ​ര​ണം. പാ​ക്ക​റ്റ് പാ​ലാ​ണെ ങ്കി​ല്‍ പാ​ക്ക​റ്റ് പൊ​ട്ടി​ക്കാ​തെ എ​ത്തി​ക്ക​ണം. പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​പ്പ​റ്റി​യു​ള്ള സം​ശ​യ​മ​ക​റ്റു ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ലാ​ബി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9747336094, 9447204204.

Tags : Nattuvishesham Local News Milk quality Urjitha Milk

Recent News

Corehub Up