x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ടി​എം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല, ഒ​രി​ട​ത്ത് 1000 രൂ​പ അ​ടി​ച്ചാ​ൽ കി​ട്ടു​ക 600 മാ​ത്രം!

വെബ് ഡെസ്ക്
Published: August 21, 2026 03:40 AM IST | Updated: August 21, 2026 03:40 AM IST

പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ കാ​ർ​ത്തി​ക​പു​ര​ത്തെ എ​ടി​എം കൗ​ണ്ട​ർ.

കാ​ർ​ത്തി​ക​പു​രം: ഓ​ണ​ത്തി​ര​ക്കി​നി​ടെ ഉ​ദ​യ​ഗി​രി, കാ​ർ​ത്തി​ക​പു​രം ടൗ​ണു​ക​ളി​ലെ എ​ടി​എ​മ്മു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്നു. പെ​ൻ​ഷ​ൻ പ​ണം ഉ​ൾ​പ്പെ​ടെ പി​ൻ​വ​ലി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ടി​എ​മ്മു​ക​ളി​ലെ​ത്തി​യ പ​ല​രും പ​ണം കി​ട്ടാ​തെ നി​രാ​ശ​രാ​യി മ​ടു​ങ്ങു​ക​യാ​ണ്.

ഉ​ദ​യ​ഗി​രി​യി​ൽ ബാ​ങ്കി​നോ​ട് ചേ​ർ​ന്നു​ള്ള എ​ടി​എ​മ്മി​ലും കാ​ർ​ത്തി​ക​പു​ര​ത്തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ലും പ​ണ​മി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. മ​റ്റൊ​രി​ട​ത്ത് യ​ന്ത്ര​ത്ത​ക​രാ​റ് കാ​ര​ണം 1000 രൂ​പ പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 600 രൂ​പ മാ​ത്ര​മാ​ണ് കി​ട്ടു​ക. നേ​ര​ത്തെ​യും സ​മാ​ന​രീ​തി​യി​ലു​ള്ള ‌ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​ന്പാ​യി​രു​ന്നു പു​തി​യ മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്. പു​തി​യ മെ​ഷീ​നി​ലും പ​ഴ​യ​തു പോ​ലെ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ല​ക്കോ​ടു​ള്ള എ​ടി​എം കൗ​ണ്ട​റി​നെ​യാ​ണ് പ​ണ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ഓ​ണ​ച്ച​ന്ത​യി​ലും സ​പ്ലൈ​കോ​യി​ലും ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ ഇ​തും മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

Tags : Nattuvishesham Local News ATM is not working

Recent News

Corehub Up