x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​ത്ത് കാ​ഞ്ഞ​ങ്ങാ​ട്ടെ ഗ​താ​ഗ​ത​ക്കുരു​ക്ക് അ​ഴി​ക്കാ​ന്‍ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 21, 2026 03:34 AM IST | Updated: August 21, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ ഓ​ണ​തി​ര​ക്കും ഗ​താ​ഗ​ത​കു​രു​ക്കും പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി ട്രാ​ഫി​ക്ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി.

ആ​ലാ​മി​പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡ് പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും ഓ​ണ​ത്തി​ന് വ​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി റെ​യി​ല്‍​വേ യാ​ത്ര​ക്കാ​ര്‍ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​തെ ന​ഗ​ര​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ട​യും.

ബി​ഗ്മാ​ള്‍ പ​രി​സ​ര​ത്തെ ടൂ​റി​സ്റ്റ് ബ​സ് ആ​ന്‍​ഡ് ടാ​ക്സി​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റ​ണം. ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും ഓ​ണ​ത്തി​ന്‍റെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി പ്രൈ​വ​റ്റ് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. ടൗ​ണി​ലെ ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ളാ​യി​പ്പാ​ലം റോ​ഡി​ന​ടു​ത്തു​ള്ള യു ​ടേ​ണ്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ട്ട​ച്ചേ​രി സ​ര്‍​ക്കി​ളി​ല്‍ ഉ​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കും റി​യ​ല്‍ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് മു​ന്നി​ല്‍ റോ​ഡ് ഡി​വൈ​ഡ​റി​ന് കു​റു​കി​യു​ള്ള പാ​സേ​ജ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും.

അ​രി​മ​ല ഹോ​സ്പി​റ്റ​ല്‍ റോ​ഡ് മു​ത​ല്‍ സ്മൃ​തി​മ​ണ്ഡ​പം വ​രെ സ​ര്‍​വീ​സ് റോ​ഡ് സൈ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്ര​സ്തു​ത സ​ര്‍​വീ​സ് റോ​ഡ് ടു​വേ ട്രാ​ഫി​ക്ക് നി​ല​നി​ര്‍​ത്തും. പു​തി​യ​കോ​ട്ട കോ​ഫി ഹൗ​സി​നെ മു​മ്പി​ലു​ള്ള റോ​ഡി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്തു​ള്ള പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലെ സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ വ​ണ്‍​വേ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റിം​ഗ് ക​മ്മ​റ്റി തി​രു​മാ​ന​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി.​ര​മേ​ശ​ന്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Local News traffic Kanhangad

Recent News

Corehub Up