x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 21, 2026 03:46 AM IST | Updated: August 21, 2026 03:46 AM IST

ടി​എ​സ്എ​സ്എ​സ് പൈ​സ​ക്ക​രി മേ​ഖ​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ഏ​റ്റു​പാ​റ അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ.

ഏ​റ്റു​പാ​റ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) പൈ​സ​ക്ക​രി മേ​ഖ​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ഏ​റ്റു​പാ​റ അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​സി​സി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം മ​ട​ത്തി​മ്യാ​ലി​ൽ "ടി​എ​സ്എ​സ്എ​സ് അ​രി​കെ' പാ​ലി​യേ​റ്റീ​വ് എ​ക്യു​പ്‌​മെ​ന്‍റ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​എ​സ്എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ മി​ക​ച്ച യൂ​ണി​റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പൈ​സ​ക്ക​രി, ച​ന്ദ​ന​ക്കാം​പാ​റ, ചു​ണ്ട​പ്പ​റ​മ്പ് യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മാ​നു​വ​ൽ കോ​യി​ക്ക​ൽ, വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ മി​ക​ച്ച ടി​എ​സ്എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​രോ യൂ​ണി​റ്റു​ക​ളി​ലെ​യും മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. സം​ഘ​നി​ധി നി​ക്ഷേ​പം, വാ​യ്പ, എ​ന്നി​വ​യ്ക്ക് പൈ​സ​ക്ക​രി, ഏ​റ്റു​പാ​റ യൂ​ണി​റ്റു​ക​ളും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത​തി​നും പ​ര​സ്പ​ര സ​ഹാ​യ​നി​ധി​ക്കും ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റും സ​മ്മാ​നാ​ർ​ഹ​രാ​യി.

ആ​ർ​സി​സി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സേ​വ്യ​ർ, പ്രോ​ഗ്രാം മാ​നേ​ജ​ർ ലി​സി ജി​ജി, ആ​ർ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ണി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​സി​സി സെ​ക്ര​ട്ട​റി മാ​നു​വ​ൽ കോ​യി​ക്ക​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് സം​ഘ​നി​ധി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
കാ​ർ​ത്തി​ക​പു​രം: ടി​എ​സ്എ​സ്എ​സ് ആ​ല​ക്കോ​ട് മേ​ഖ​ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. കാ​ർ​ത്തി​ക​പു​രം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ ആ​ന​ചാ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കാ​ർ​ത്തി​ക​പു​രം യൂ​ണി​റ്റ് ഡ​യ​ റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൊ​ള​ത്ത​റ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഷാ​ജി കു​ന്നും​പു​റം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും പു​ഷ്പ ആ​ന്‍റോ ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്‌​വി​ൻ ചെ​രി​യ​ൻ​കു​ന്നേ​ൽ മേ​ഖ​ലാ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. ദേ​വ​സ്യ, ആ​ന്‍റ​ണി നി​ര​പ്പേ​ൽ, കെ.​എം. ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.

Tags : Nattuvishesham Local News TSSS Annual Conference

Recent News

Corehub Up