x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്ക​യം​ത​ട്ടി​ൽ പ​രി​സ്ഥി​തി സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: August 21, 2026 03:48 AM IST | Updated: August 21, 2026 03:48 AM IST

പാ​ല​ക്ക​യം​ത​ട്ടി​ൽ നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ന​ടു​വി​ൽ: പാ​ല​ക്ക​യം​ത​ട്ടി​ൽ നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​വി​ടെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പാ​ല​ക്ക​യം ത​ട്ടി​ന്‍റെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യെ​യും ദൃ​ശ്യ​ഭം​ഗി​യെ​യും വ്യൂ ​പോ​യി​ന്‍റി​നെ​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് വി​ല​യി​രു​ത്തി.

ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ്ഥ​ല​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണ​യാ​കു​ന്ന​താ​യും പ​രി​സ്ഥി​തി സ​മി​തി വി​ല​യി​രു​ത്തി. ക​ണ്ണൂ​ർ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പ​യ്യ​ട, സി. ​വി​ശാ​ലാ​ക്ഷ​ൻ, വി. ​ദേ​വ​ദാ​സ്, രാ​ജ​ൻ കോ​ര​മ്പേ​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Nattuvishesham Local News Environmental Committee Palakkayamhat

Recent News

Corehub Up