ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിനെതിരേ പെൻഷൻകാർ കുടിയാന്മലയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി
കുടിയാന്മല: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിനെതിരേ പെൻഷൻകാർ കുടിയാന്മലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം കെ.പി. ദിലീപ് കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്ഡബ്ല്യുഡബ്ല്യുഎ സെക്രട്ടറി ഐ.ജി. രാജമ്മ അധ്യക്ഷത വഹിച്ചു. എസ്സിഎഫ്ഡബ്ല്യുഎ സെക്രട്ടറി പി.എം. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി.
പെരുമ്പടവ്: സാമൂഹ്യ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കിയതിനെതിരേ കെഎസ്കെടിയു, സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ, ഡിഎസ്ഡബ്ല്യുഎഫ് സംഘടനകളുടെ നേതൃത്വത്തിൽ തിമിരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണയ്ക്കു മുന്നോടിയായി പ്രതിഷേധ പ്രകടനവും നടത്തി. സാജു ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യുണിയൻ, ഭിന്നശേഷിക്കാരുടെ സംഘടന, മഹിളാ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളോറ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പയ്യന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.ഡി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് അന്നുക്കാരൻ അധ്യക്ഷത വഹിച്ചു.
ചപ്പാരപ്പടവ്: ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള സംസ്ഥാനസർക്കാർ നടപടിക്കെതിരേ കൂവേരി വില്ലേജ് ഓഫീസിലേക്കു കർഷക തൊഴിലാളി യൂണിയൻ, ഡിഎസ്ഡബ്ല്യുഎഫ്, മഹിളാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. വി.വി. റീത്ത അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham Local News Welfare pension Protest march