x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​നെ അ​നു​സ്മ​രി​ച്ച് ദ​സ​റ​യു​ടെ നാ​ലാം ദി​നം

വെബ് ഡെസ്ക്
Published: October 16, 2026 02:15 AM IST | Updated: October 16, 2026 02:15 AM IST

ദ​സ​റ​യിൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: പ​ര​മ്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും പ​ദ്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ അ​ന്ത​രി​ച്ച ചെ​റു​വ​യ​ൽ രാ​മ​നെ അ​നു​സ്മ​രി​ച്ച് ദ​സ​റ​യു​ടെ നാ​ലാം ദി​നം. ചെ​റു​വ​യ​ൽ രാ​മ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഉ​ദ്‌​ഘാ​ട​ക​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ​ല​ക്ഷ്മി നാ​രാ​യ​ണ​ൻ ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, നാ​ട​ൻ പാ​ട്ട് നൃ​ത്തം, സീ​താ​ല​ക്ഷ്മി പി ​രാ​ജ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, കൈ​കൊ​ട്ടി​ക്ക​ളി, ശ്രി​യ ശ്രീ​ജി​ത്ത് അ​വ​ത​രി​പ്പി​ച്ച കു​ച്ചു​പ്പു​ടി, ആ​ദി സു​ജ​യ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത നാ​ട്യം, എം. ​മു​ര​ളി കൃ​ഷ്ണ അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം എ​ന്നി​വ​യും സൂ​ഫി സം​ഗീ​ത ഗാ​യ​ക​ർ ബി​ൻ​സി​യും ഇ​മാ​മും അ​വ​ത​രി​പ്പി​ച്ച സോം​ഗ് ഓ​ഫ് സോ​ൾ ആ​ൻ​ഡ് സോ​യി​ൽ പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

ദസറയിൽ ഇന്ന്

സാം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം 5.30 ന് ​ഷാ​ഫി പ​റ​മ്പി​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ദ​ക്ഷ സു​ധീ​ഷ്, അ​ഷി​ക മി​റാ​ഷ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ര​സ്വ​തി കീ​ർ​ത്ത​നം ഡാ​ൻ​സ്, ചേ​ലോ​റ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ർ​ധ​നാ​രീ​ശ്വ​ര നൃ​ത്തം, കെ.​സി.​ അ​നു​ന​ന്ദ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സെ​ന്‍റ്ആ​ന്‍റ​ണീ​സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, ശി​വ​ശ​ക്തി ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​ഡി​യ നൃ​ത്തം, ഡോ. ​എ​സ്. അ​സി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, ആ​രാ​ധ്യ പ്ര​ശാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, മാ​ണി​ക്യം ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന കൈ​കൊ​ട്ടി​ക്ക​ളി എ​ന്നി​വ​യ്ക്ക് ശേ​ഷം പ്ര​ശ​സ്ത സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ന​വ്യാ​നാ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യ ക​ച്ചേ​രി "ന​വ്യ ര​സം" അ​ര​ങ്ങേ​റും.

 

 

Tags : Dussehra NattuVishesham DistrictNews

Recent News

Corehub Up