x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: October 16, 2026 02:04 AM IST | Updated: October 16, 2026 02:04 AM IST

ടാ​റി​ള​കി മെ​റ്റ​ൽ പ​ര​ന്ന് സ​ഞ്ചാ​ര​ത​ട​സ​മാ​യ താ​മ​ര​ക്കു​ളം പാ​ലം​റോ​ഡ്.

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്ത് പാ​ലം പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും റോ​ഡ് ടാ​റിം​ഗ് ന​ട​ത്താ​ത്ത​തു വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ദു​രി​ത​മാ​യി. പ​ര​ന്നു കി​ട​ക്കു​ന്ന മെ​റ്റ​ൽ ക​ഷ​ണ​ങ്ങ​ളി​ൽ ക​യ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തു പ​തി​വാ​യി​ട്ടു​ണ്ട്. മൂ​ന്നു​മാ​സം മു​ൻ​പാ​ണ് പാ​ലം പൊ​ളി​ച്ച് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​ത്. ഒ​രു​മാ​സ​ത്തി​ന​കം പാ​ല​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നു ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.​സ്വ​കാ​ര്യ​ബ​സു​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. നി​ല​വി​ൽ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി​നീ​ങ്ങി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

Tags : bridge NattuVishesham DistrictNews

Recent News

Corehub Up