x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​രം​പു​ത്തൂ​ർ ഒ​ലി​പ്പു​ഴ മ​ല​യോ​ര​ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

വെബ് ഡെസ്ക്
Published: October 16, 2026 02:08 AM IST | Updated: October 16, 2026 02:08 AM IST

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ച​ർ​ച്ച ന​ട​ത്തു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന മ​ല​യോ​ര​പാ​ത​യാ​യ കു​മ​രം​പു​ത്തൂ​ർ ഒ​ലി​പ്പു​ഴ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ ആ​ദ്യ മ​ല​യോ​ര ഹൈ​വേ റീ​ച്ചാ​യ കാ​ഞ്ഞി​രം​പാ​റ മു​ത​ൽ കു​മ​രം​പു​ത്തൂ​ർ വ​രെ​യു​ള്ള 18.1 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

90 കോ​ടി വ​ക​യി​രു​ത്തി​യ പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ പ​തി​നാ​റാ​യി​രം മീ​റ്റ​ർ ഡ്രെ​യ്നേ​ജും ഇ​രു​പ​തോ​ളം ഓ​വു​പാ​ല​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും പൂ​ർ​ത്തീ​ക​രി​ച്ചു. പ​ഴ​യ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി പു​തി​യ ബി​എം ബി​സി റോ​ഡാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

18.1 കി​ലോ​മീ​റ്റ​ർ ടാ​റിം​ഗ് ചെ​യ്യേ​ണ്ട​തി​ൽ അ​ല​ന​ല്ലൂ​ർ മു​ത​ൽ കോ​ട്ടോ​പ്പാ​ടം വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​റി​ലെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി എം​ഡി പ്ര​വീ​ൺ കു​മാ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ബി.​കെ. ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Tags : Hill Highway NattuVishesham DistrictNews

Recent News

Corehub Up