കേര പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കപ്പകൃഷി വിളവെടുപ്പ്
നെന്മാറ: ലോക ബാങ്കിന്റെ സഹായത്തോടെ കേരപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീഅന്നം, ശ്രീരക്ഷ ഇനങ്ങളാണ് നെന്മാറയിൽ ഒരേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്.
നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി. സുനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. നാരായണൻ, എൻ. ഗോകുൽദാസ്, സൗമ്യ വിജയ്, വാർഡ് അംഗം സുഭജ, കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ദീപ ജെയിംസ്, കൃഷി ഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ് , കെ. പ്രകാശ്, എസ്. രാംദാസ്, വി.ജി. രാജി, ടി.ഡി. സുധാകരൻ, അജ്മൽ എന്നിവർ പങ്കെടുത്തു.
Tags : Harvesting NattuVishesham DistrictNews