മങ്കടയിൽ കോണ്ഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗിക്കുന്നു.
മങ്കട: കേരളത്തിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മങ്കടയിൽ കോണ്ഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസം കൊണ്ട് സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാക്കിയ സർക്കരാണിത്. ഇതിന്റെ ഗുണഫലം ആറുമാസം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകും. വരാനിരിക്കുന്ന തലമുറയ്ക്ക് സുരക്ഷിതത്വത്തിനുള്ള ഭരണം കേരളത്തിലുണ്ടാകും.
മുതിർന്ന പൗരൻമാർക്ക് ഒരു ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. അവർക്കു വേണ്ടി പദ്ധതികളും നിയമനിർമാണങ്ങളും ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഐസിസി ട്രെയിനിംഗ് കോ- ഓഡിനേറ്റർ സമദ് മങ്കട, എംഎൽഎമാരായ ആരാടൻ ഷൗക്കത്ത്, വി.എസ്.ജോയ്, കെ.പി.നൗഷാദലി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൾ മജീദ്, വി.എ.കരീം, ഡിസിസി സെക്രട്ടറി ടി.കെ. ശശീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് സമദ് കൂട്ടിൽ, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News con. Bhavan Mangkad