Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangkad

Malappuram

മ​ങ്ക​ട​യി​ൽ കോ​ണ്‍​. ഭ​വ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ങ്ക​ട: കേ​ര​ള​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മ​ങ്ക​ട​യി​ൽ കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നു​മാ​സം കൊ​ണ്ട് സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ സ​ർ​ക്ക​രാ​ണി​ത്. ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ആ​റു​മാ​സം കൊ​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കും. വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യ്ക്ക് സു​ര​ക്ഷി​ത​ത്വ​ത്തി​നു​ള്ള ഭ​ര​ണം കേ​ര​ള​ത്തി​ലു​ണ്ടാ​കും.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ണ്ടാ​ക്കി​യ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. അ​വ​ർ​ക്കു വേ​ണ്ടി പ​ദ്ധ​തി​ക​ളും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ഐ​സി​സി ട്രെ​യി​നിം​ഗ് കോ- ​ഓ​ഡി​നേ​റ്റ​ർ സ​മ​ദ് മ​ങ്ക​ട, എം​എ​ൽ​എ​മാ​രാ​യ ആ​രാ​ട​ൻ ഷൗ​ക്ക​ത്ത്, വി.​എ​സ്.​ജോ​യ്, കെ.​പി.​നൗ​ഷാ​ദ​ലി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി.​ അ​ജ​യ് മോ​ഹ​ൻ, വി.​ ബാ​ബു​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ്, വി.​എ.​ക​രീം, ഡി​സി​സി സെ​ക്ര​ട്ട​റി ടി.​കെ.​ ശ​ശീ​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മ​ദ് കൂ​ട്ടി​ൽ, പി. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up