x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 03:25 AM IST | Updated: August 21, 2026 03:25 AM IST

കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ ജി​ല്ല ക​ള​ക്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ലെ​ത്തു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ല​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ മി​ല്‍​ക്ക് അ​ന​ലൈ​സ​ര്‍ മെ​ഷീ​ന്‍ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ഉ​ഷാ​ദേ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. \

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ നി​യ​ന്ത്ര​ണ ഓ​ഫീ​സ​ര്‍ പി.​എ​ച്ച്.​സി​നാ​ജു​ദ്ദീ​ന്‍, അ​സി.​ഡ​യ​റ​ക്ട​ര്‍ ക​ല്യാ​ണി നാ​യ​ര്‍, നീ​ലേ​ശ്വ​രം സീ​നി​യ​ര്‍ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ സ്മി​ത മാ​രാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
24നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഗു​ണ​നി​യ​ന്ത്ര​ണ ലാ​ബി​ലാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. പാ​ല്‍ ഉ​ത്പാ​ദ​ക​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ജി​ല്ല​യി​ലെ പാ​ല്‍ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ പാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താം.
പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും സു​ര​ക്ഷി​ത​വു​മ​ല്ലാ​ത്ത പാ​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നെ അ​റി​യി​ക്കും. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 200 മി​ല്ലി ലി​റ്റ​ര്‍ പാ​ലു​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04994 255390.

Tags : Nattuvishesham Local News Milk quality testing

Recent News

Corehub Up