ഓണത്തോടനുബന്ധിച്ച് പച്ചക്കറികളുടെ വിളവെടുപ്പ് മഹോത്സവം കണ്ണിമല ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പൗവത്ത് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണിമല: എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണവിഭവങ്ങളുടെ വിളവെടുപ്പ് ഉത്സവം നടത്തി. കണ്ണിമല ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. സാബു തോമസ്, ദിലീഷ് ദിവാകരൻ, ടോമി താമരശേരി, കർഷക പ്രതിനിധികളായ വി.ജെ. ടോമി, ടി.ജി. ഗോപി, ജോസ് കണ്ണിമല, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകനായി തെരഞ്ഞെടുത്ത ടി.പി. ആന്റണി തകിടിയേൽ, മുതിർന്ന കർഷകൻ പി.എസ്. സുധാകരൻ പ്ലാക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണത്തിന് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കണ്ണിമല ഫാർമേഴ്സ് ക്ലബ് നടത്തി വന്നിരുന്നത്. ക്ലബിന്റെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരായ ആളുകളെ കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Tags : NattuVishesham DistricteNews