നെടുങ്കണ്ടം -കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസ് സേനാപതി വേണു എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിലെ കെഎസ്ആര്‍ടിസി യാത്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി. നെടുങ്കണ്ടം-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് പഴയ റൂട്ടായ നെടുങ്കണ്ടം-അടിമാലി വഴി കോഴിക്കോടിന് സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദവും കെഎസ്ആര്‍ടിസിക്ക് ലാഭവും നല്‍കിയിരുന്ന സര്‍വീസായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ നവംബര്‍ മുതല്‍ ബസ് നെടുങ്കണ്ടം-എഴുകുംവയല്‍- തോപ്രാംകുടി- മുരിക്കാശേരി-വണ്ണപ്പുറം-തൊടുപുഴ-മൂവാറ്റുപുഴ-പെരുമ്പാവൂര്‍ വഴി റൂട്ട് പുനഃക്രമീകരിച്ചു.
അശാസ്ത്രീയമായ ഈ നീക്കത്തിനെതിരേയാത്രക്കാരുടെ ഭാഗത്തുനിന്നു പ്രതിഷേധമുയര്‍ന്നിരുന്നു. ഒപ്പം ലാഭത്തിലോടിയ സര്‍വീസ് നഷ്ടത്തിലുമായി. യാത്രക്കാരുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് റൂട്ട് പുനഃക്രമീകരിക്കുകയുമായിരുന്നു. സര്‍വീസ് സേനാപതി വേണു എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു. രാവിലെ 5.50ന് നെടുങ്കണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് മൈലാടുംപാറ-തിങ്കള്‍ക്കാട്-മുനിയറ-പണിക്കന്‍കുടി-കമ്പിളികണ്ടം വഴി 7.30ന് അടിമാലിയിലും 8.45ന് കോതമംഗലം, 11.15ന് തൃശൂര്‍, 2.45ന് കോഴിക്കോടും എത്തും. തിരിച്ച് കോഴിക്കോട്ടുനിന്നു വൈകിട്ട് 6.15ന് പുറപ്പെടുന്ന ബസ് വെളുപ്പിന് 3.30ന് നെടുങ്കണ്ടത്ത് എത്തിച്ചേരും.
Tags : Nattuvishesham District News Nedumkandam -Kozhikode service