Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയെന്ന് സംശയിക്കുന്ന സജിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു.
പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്.
സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്.
ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്. അതേസമയം മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോലീസിന്റെ നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 11 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവ നിര്‍മിക്കും.
പുതിയ അക്കാദമിക് ബ്ലോക്കില്‍ ആധുനിക ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഡിജിറ്റല്‍ ലൈബ്രറി, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ എന്നിവയും ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ബോയ്സ് ഹോസ്റ്റലും ഉള്‍പ്പെടുന്ന വികസനത്തോടെ കോളജ് സമ്പൂര്‍ണ റെസിഡന്‍ഷ്യല്‍ കാമ്പസ് സംവിധാനത്തിലേക്ക് ഉയരും.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത ബിനീഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്ടര്‍ ജയന് പി. വിജയന്, പ്രിന്‍സിപ്പല്‍ കെ. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചുു.
Movies
നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാർ അക്സയും അഭിയയും സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായ കൂടോത്രത്തിലൂടെയാണ് അക്സയും അഭിയയും വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ത്തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ഇരുവരും.
ഇളപ്പാനിക്കല്‍ ബിജു - ടിന്‍സി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്ത് എത്തിയത്. സംവിധായകന് ബൈജു എഴുപുന്ന ഇരട്ടക്കുട്ടികളെ അന്വേഷിക്കുന്നതിനിടെ ഇരുവരുടെയും അമ്മ ടിന്‍സി ഫേസ്ബുക്കില്‍ പങ്കുവച്ച കുട്ടികളുടെ ഫോട്ടോ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ കാണുകയും അഭിനയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.
നിരവധി സിനിമകളുടെ നിര്‍മാതാവായ ബൈജു എഴുപുന്ന സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളും ചെയ്തിട്ടുണ്ട്. ബൈജു എഴുപുന്നയുടെ മക്കളായിട്ടാണ് ഇരുവരും സിനിമയിൽ വേഷമിടുന്നത്.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇരുവരും പഠനത്തില്‍ മിടുക്കരാണെങ്കിലും കലാരംഗത്ത് അധികം സജീവമായിരുന്നില്ല. സംവിധായകന് ഒരുക്കിയ അഭിനയകളരിയിലൂടെ പാഠങ്ങള്‍ മനസിലാക്കിയാണ് അഭ്രപാളിയില്‍ ഇരുവരും ചുവടുവയ്ക്കുന്നത്. സ്കൂളിലെ അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും മികച്ച പിന്തുണ ലഭിച്ചതോടെ ഇരുവരും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവ് ബിജു നെടുങ്കണ്ടം സുമേരു പ്ലാന്റേഷന് എസ്റ്റേറ്റില്‍ ജോലിക്കാരനാണ്. സഹോദരന് മെല്ബിന് സിവില്‍ എന്‍ജിനിയറാണ്.
ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ അണിയറ പ്രവര്‍ത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കിക്കാര് പങ്കാളികളാണ്. കൂടോത്രം 12ന് തിയറ്ററുകളില്‍ എത്തും.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ മിനി ടോമി കരിയിലക്കുളവും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെതന്നെ സി.എസ്. യശോധരനും അധികാരമേറ്റു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബീനാ ബിജുവും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് -എമ്മിലെ വിപിന്‍ അഗസ്റ്റിനുമായിരുന്ന എതിർ സ്ഥാനാർഥികൾ.
മിനി ടോമിയും സി.എസ്. യശോധരനും മുമ്പ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, മാതൃവേദി മുന്‍ രൂപത സെക്രട്ടറി എന്നീ നിലകളില്‍ മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാമ്പാടുംപാറ ഡിവിഷനില്‍നിന്നാണ് ഇക്കുറി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാമക്കല്‍മേട് ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.എസ്. യശോധരന് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റാണ
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം.
തമിഴ്നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.