x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​യാ​ത്ത കു​രു​ക്കി​ൽ നെ​ടു​ങ്ക​ണ്ട​ം ടൗൺ


Published: July 6, 2026 06:06 AM IST | Updated: July 6, 2026 06:06 AM IST

നെടു​ങ്ക​ണ്ടം: അ​ഴി​യാ​ത്ത കു​രു​ക്കി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​തം. പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ഒ​രു​പാ​ടു​ണ്ടാ​യെ​ങ്കി​ലും താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്ക് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ഴി​യ​രി​കി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും നെ​ടു​ങ്ക​ണ്ടം ടൗ​ണി​നെ വീ​ർ​പ്പു മു​ട്ടി​ക്കു​ക​യാ​ണ്.


മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം സ​ർ​ക്കാ​ർ-അ​ർ​ധസ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും താ​ലൂ​ക്കാ​ശു​പ​ത്രി​യു​മു​ള്ള നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ഞ്ച് റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന കി​ഴ​ക്കേ​ക​വ​ല​യി​ലാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി.

പ്ര​ധാ​ന റോ​ഡു​ക​ളി​ൽനി​ന്നെ​ല്ലാം ഒ​രേ​സ​മ​യം എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കി​ഴ​ക്കേ ക​വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും തി​രി​യു​ന്ന ഇ​വി​ടെ സ്കൂ​ൾ, ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ​പ് ഹോം ​ഗാ​ർ​ഡിന്‍റെ സേ​വ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ല. അ​ല​ക്ഷ്യ​മാ​യി തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തും പ​തി​വാ​ണ്.


കി​ഴ​ക്കേക​വ​ല​യി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്കു​മെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പേ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇതുവരെ പ​ദ്ധ​തി ന​ട​പ്പാ​യി​ട്ടില്ല. നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കും. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ്യാ​പാ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ടൗ​ണി​ൽ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളി​ലും ന​ട​പ്പാ​ത​ക​ൾ ഇ​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്.

വ​ര​യി​ല്ല

ടൗ​ണി​ൽ എ​ത്തു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് റോ​ഡു​ക​ൾ. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും സീ​ബ്രാ ലൈ​നു​ക​ളി​ലും വ​ര​യു​ടെ പൊ​ടിപോ​ലു​മി​ല്ല. വ​ര​ക​ൾ നോ​ക്കി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താത്ത​തും തോ​ന്നി​യ പ​ടി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തും പ​തി​വാ​ണ്.

സ​ർ​വ​ക​ക്ഷിയോ​ഗം ചേരണം

ടൗ​ണി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന​ത് നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ്റ്റാ​ൻ​ഡു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നും വ​ൺ​വേ റോ​ഡു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ​എ​ന്നി​വ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു പാ​ർ​ക്കിം​ഗ് ക​ണ്ടെ​ത്തു​ന്ന​തി​നും സാധിച്ചാൽ ഗ​താ​ഗ​തത​ട​സം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

പ്ര​തീ​ക്ഷ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ

നെ​ടു​ങ്ക​ണ്ട​ത്ത് റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​താ​ണ് നി​ല​വി​ലെ ഏ​ക പ്ര​തീ​ക്ഷ. ജി​ല്ല​യി​ൽത​ന്നെ ഒ​രു പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണി​ത്. റിം​ഗ് റോ​ഡ് പൂ​ര്‍​ത്തി​യാ​യാ​ല്‍ നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റെ പ​രി​ഹ​രി​ക്ക​പ്പെ​ടും. സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് ച​ക്ക​ക്കാ​നം വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​രു​ണ ധ്യാ​നകേ​ന്ദ്രം - സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി - പ​ടി​ഞ്ഞാ​റേ​ക്ക​വ​ല റോ​ഡ് വീ​തി കൂ​ട്ടി പു​ന​ർനി​ർ​മി​ക്കാ​നാ​യാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽനി​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ബൈ​പാ​സ് റോ​ഡാ​യി ഈ ​വ​ഴി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

Tags : Nedumkandam town in an inextricable

Recent News

Corehub Up