x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച വി​ജ​യം ക​ര​സ്ഥമാ​ക്കി​യ പ്ര​തി​ഭ​ക​ൾ അ​ൽഫോ​ൻസാ ​സ​ന്നിധി​യി​ൽ

വെബ് ഡെസ്ക്
Published: July 6, 2026 11:01 PM IST | Updated: July 6, 2026 11:01 PM IST

പ്രതി​ഭ​ക​ൾ വി​ശു​ദ്ധ അ​ൽഫോ​ൻ​സാ സ​ന്നിധി​യി​ൽ എത്തിയപ്പോൾ.

മൂ​ന്നി​ല​വ്: വാ​ക​ക്കാ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഹൈ​സ്കൂ​ളി​ൽനി​ന്ന് എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ എ​ത്തി മി​ക​ച്ച വി​ജ​യ​ത്തി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും പു​തി​യ സ്കൂ​ളി​ലെ ത​ങ്ങ​ളു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​കു​ന്ന​തി​ന് മാധ്യ​സ്ഥ്യം അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

1932-33 കാ​ല​ഘ​ട്ട​ത്തി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ അ​ധ്യാ​പി​ക​യാ​യി​രു​ന്ന വാ​ക​ക്കാ​ട് സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് അ​ൽ​ഫോ​ൻ​സാ​മ്മ പ​ഠി​പ്പി​ച്ചി​രു​ന്ന ക്ലാ​സ് മു​റി​യു​ടെ ഓ​ർ​മ​യ്ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സാ ക​ള​രി​യി​ലാ​ണ് കു​ട്ടി​ക​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം എ​ത്തി​യ​ത്.
വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യി​ൽ വി​ള​ങ്ങിനി​ന്നി​രു​ന്ന ദൈ​വാ​ശ്ര​യ​ബോ​ധ​വും ലാ​ളി​ത്യ​വും ഈ ​സ്കൂ​ളി​ൽനി​ന്നു പ​ഠി​ച്ചി​റ​ങ്ങു​ന്ന ഏ​തൊ​രു കു​ട്ടി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ജീ​വി​ത​ത്തി​ൽ ക്ലേ​ശ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ക​രു​ത​ലും കാ​രു​ണ്യ​വു​മാ​ണ് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ർ ആ​ൻ​മ​രി​യ അ​മ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി മാ​റാ​മ​റ്റം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റ്റെ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ക​യും​ചെ​യ്തു.

Tags : High achievers Nattuvishesham District News

Recent News

Corehub Up