x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​ടും​​ബ​​ശ്രീ​​യു​​ടെ കാ​​ര്‍​ഷി​​ക ക​​ര്‍​മ​​സേ​​ന റെ​​ഡി

വെബ് ഡെസ്ക്
Published: July 6, 2026 11:53 PM IST | Updated: July 6, 2026 11:53 PM IST

കാ​​ര്‍​ഷി​​ക ക​​ര്‍​മ​​സേ​​ന​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ജോ​​യ് സ്‌​​ക​​റി​​യ നി​​ര്‍​വ​​ഹി​​ക്കു​​ന്നു.

കോ​​ട്ട​​യം: കാ​​ര്‍​ഷി​​ക ക​​ര്‍​മ​​സേ​​ന​​യു​​മാ​​യി കു​​ടും​​ബ​​ശ്രീ​​യു​​ടെ ചു​​വ​​ടു​​വ​​യ്പ്. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് കു​​ടും​​ബ​​ശ്രീ​​യു​​ടെ കാ​​ര്‍​ഷി​​ക ക​​ര്‍​മ​​സേ​​ന രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. റ​​ബ​​ര്‍ കൃ​​ഷി​​യി​​ലെ തൊ​​ഴി​​ലാ​​ളി ക്ഷാ​​മ​​ത്തി​​നു ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​നും ക​​ര്‍​ഷ​​ക​​ര്‍​ക്ക് സ​​മ​​ഗ്ര സേ​​വ​​നം ഉ​​റ​​പ്പാ​​ക്കാ​​നു​​മാ​​ണ് സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ കു​​ടും​​ബ​​ശ്രീ റ​​ബ​​ര്‍ കാ​​ര്‍​ഷി​​ക ക​​ര്‍​മ​​സേ​​ന മേ​​ലു​​കാ​​വി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്.

റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളു​​ടെ പ​​രി​​പാ​​ല​​നം ഇ​​വ​​ന്‍റ് മാ​​നേ​​ജ്‌​​മെ​​ന്‍റ് മാ​​തൃ​​ക​​യി​​ല്‍ ഏ​​റ്റെ​​ടു​​ത്ത് ന​​ട​​പ്പാ​​ക്കു​​ക എ​​ന്ന​​താ​​ണ് പ​​ദ്ധ​​തി​​യു​​ടെ പ്ര​​ത്യേ​​ക​​ത. ടാ​​പ്പിം​​ഗ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ കൃ​​ഷി​​പ​​രി​​പാ​​ല​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും ക​​ര്‍​മ​​സേ​​ന ഏ​​കോ​​പി​​പ്പി​​ച്ചു നി​​ര്‍​വ​​ഹി​​ക്കും.

കർഷകർക്കും തൊഴിലാളികൾക്കും നേട്ടം

ഇ​​തി​​ലൂ​​ടെ തോ​​ട്ടം ഉ​​ട​​മ​​ക​​ള്‍​ക്ക് തൊ​​ഴി​​ലാ​​ളി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​കു​​ക​​യും കൃ​​ഷി​​പ​​രി​​പാ​​ല​​ന​​ത്തി​​ന്‍റെ മു​​ഴു​​വ​​ന്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വും വി​​ദ​​ഗ്ധ സം​​ഘ​​ത്തി​​നു കൈ​​മാ​​റാ​​നാ​​വു​​ക​​യും ചെ​​യ്യും. തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് സ്ഥി​​ര​​ത​​യു​​ള്ള തൊ​​ഴി​​ലും മാ​​ന്യ​​മാ​​യ വേ​​ത​​ന​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന​​വും ക​​ര്‍​ഷ​​ക​​രു​​ടെ വ​​രു​​മാ​​ന​​വും വ​​ര്‍​ധി​​പ്പി​​ക്കാ​​നും പ​​ദ്ധ​​തി സ​​ഹാ​​യ​​ക​​മാ​​കും.

കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​വ​​ന്‍റ് മാ​​നേ​​ജ്‌​​മെ​​ന്‍റ് മാ​​തൃ​​ക അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​രം​​ഭം കു​​ടും​​ബ​​ശ്രീ മി​​ഷ​​ന്‍ കേ​​ര​​ള​​മൊ​​ട്ടാ​​കെ വ്യാ​​പി​​പ്പി​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന ന​​വീ​​ന പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട​​മാ​​ണ്. പ​​ദ്ധ​​തി​​ക്ക് സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ള റ​​ബ​​ര്‍ ലി​​മി​​റ്റ​​ഡി​​ന്‍റെ സാ​​ങ്കേ​​തി​​ക​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ പി​​ന്തു​​ണ ല​​ഭ്യ​​മാ​​കു​​ന്നു​​ണ്ട്.

മേ​​ലു​​കാ​​വ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും മേ​​ലു​​കാ​​വ് കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മേ​​ലു​​കാ​​വ് പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​യ് സ്‌​​ക​​റി​​യ നി​​ര്‍​വ​​ഹി​​ച്ചു. കേ​​ര​​ള റ​​ബ​​ര്‍ ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ആ​​ന്‍​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഷീ​​ല തോ​​മ​​സ് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ അ​​നൂ​​പ് ച​​ന്ദ്ര​​ന്‍, ക്രൈ​​സ്റ്റ് ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് മാ​​ത്യു, റ​​ബ​​ര്‍ ബോ​​ര്‍​ഡ് അ​​സി​​സ്റ്റ​​ന്‍റ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫീ​​സ​​ര്‍ ഡോ. ​​പി.​​സി. സു​​രേ​​ഷ്, പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​നി​​ല്‍ ഐ​​സ​​ക്, പ​​ഞ്ചാ​​യ​​ത്തം​​ഗം പ്ര​​സ​​ന്ന സോ​​മ​​ന്‍, ഷീ​​ബ​​മോ​​ള്‍ ജോ​​സ​​ഫ്, സൗ​​മ്യ ര​​ഞ്ജി​​ത് എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Kudumbashree's Nattuvishesham District News

Recent News

Corehub Up